ജപ്പാനിലെ റാമെന്‍ റെസ്റ്റോറെന്റായ ഡെബു- ചാന്‍ ആണ് തങ്ങളുടെ റെസ്റ്റോറെന്റില്‍ ഇങ്ങനെ ഒരു പുതിയ നിയമം നടപ്പാക്കിയത്. റെസ്റ്റോറെന്റില്‍ എത്തുന്നവര്‍ക്ക് നല്ല ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള സാഹചര്യത്തിന് വേണ്ടിയാണ് ഇവരുടെ ഇത്തരമൊരു ലക്ഷ്യമെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റെസ്റ്റോറെന്റുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമാണിത്. എങ്ങനെയും ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. ഇതിനിടയില്‍ ഭക്ഷണം കഴിക്കുന്ന തീന്‍മേശയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുകയാണ് ഇവിടെയൊരു റെസ്റ്റോറെന്റ് . സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാനാവില്ല എന്ന് ചിന്തിക്കുന്നവരുള്ള ഇക്കാലത്താണ് ഒരു റെസ്റ്റോറെന്റില്‍ ഇത്തരമൊരു വേറിട്ട നിയമം നടപ്പിലാക്കിയത്.
ജപ്പാനിലെ റാമെന്‍ റെസ്റ്റോറെന്റായ ഡെബു- ചാന്‍ ആണ് തങ്ങളുടെ റെസ്റ്റോറെന്റില്‍ ഇങ്ങനെ ഒരു പുതിയ നിയമം നടപ്പാക്കിയത്. റെസ്റ്റോറെന്റില്‍ എത്തുന്നവര്‍ക്ക് നല്ല ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള സാഹചര്യത്തിന് വേണ്ടിയാണ് ഇവരുടെ ഇത്തരമൊരു ലക്ഷ്യമെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണ്‍ മാറ്റി വയ്ക്കുന്നതിലൂടെ എല്ലാവരും സമയം വൈകിക്കാതെ ഭക്ഷണം വേഗത്തില്‍ കഴിക്കുകയും ചെയ്യും. ഇത് സീറ്റിനായി കാത്തുനില്‍ക്കുന്ന സമയം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു.
Post a Comment
0 Comments