Type Here to Get Search Results !

Bottom Ad

'മെയില്‍ ഷോവനിസ്റ്റിക് അല്‍പന് കോണ്‍ഗ്രസില്‍ തുടരാന്‍ യോഗ്യതയുണ്ടോ എന്ന് അന്നേ ചോദിച്ചതാണ്' അനിലിനെതിരേ തുറന്നടിച്ച് താര ടോജോ അലക്‌സ്


തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ കെ. ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ്. നിര്‍ഗുണപരബ്രഹ്മവും മെയില്‍ ഷോവനിസ്റ്റിക്കുമാണ് അനിലെന്നും അത്തരം വാഴക്കുള്ള വളം ചാണകം മാത്രമാണെന്നും താര ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. 'ഡിജിറ്റല്‍ മീഡിയയുടെ തലപ്പത്ത് ഇരുത്താന്‍ ഈ നിര്‍ഗുണപരബ്രഹ്മത്തെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ എന്ന് 2019ല്‍ ചോദിച്ചതാണ്. 

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ മേധാവികളായ സ്ത്രീകള്‍ക്ക് വര്‍ക്കിങ് റിപ്പോര്‍ട്ട് നല്‍കാന്‍ സൗകര്യമില്ല എന്ന് അയാള്‍ തുറന്നടിച്ചപ്പോള്‍ ഈ മെയില്‍ ഷോവനിസ്റ്റിക് (പുരുഷ മേധാവിത്വം) അല്‍പന് കോണ്‍ഗ്രസ് എന്ന ജനാധിപത്യ പാര്‍ട്ടിയില്‍ തുടരാന്‍ പോലും യോഗ്യതയുണ്ടോ എന്ന് 2021ല്‍ പിന്നെയും ചോദിച്ചതാണ്. 2023ല്‍ ഗുജറാത്ത് കലാപത്തില്‍ മോദി എന്ന വര്‍ഗ്ഗീയവാദിയെ ന്യായീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ കരണക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ച് കോണ്‍ഗ്രസില്‍ നിന്ന് ഓടിച്ചു വിടാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് അവസാനമായി ചോദിച്ചു. കാരണം അങ്ങനെയുള്ള വാഴക്കുള്ള വളം ചാണകം മാത്രമാണ്' -താര തുറന്നടിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2019ല്‍ ഈ നിര്‍ഗുണപരബ്രഹ്മത്തെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ഡിജിറ്റല്‍ മീഡിയയുടെ തലപ്പത്ത് ഇരുത്താന്‍ എന്ന് ചോദിച്ചതാണ്... 2021ല്‍ ദക്ഷിണേന്ത്യ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയയുടെ തലപ്പത്ത് രണ്ടു വനിതകള്‍ സ്ഥാനമേറ്റപ്പോള്‍ തനിക്ക് മുകളില്‍ പ്രതിഷ്ഠിച്ച സ്ത്രീകള്‍ക്ക് വര്‍ക്കിങ് റിപ്പോര്‍ട്ട് നല്‍കാന്‍ സൗകര്യമില്ല എന്ന് അയാള്‍ തുറന്നടിച്ചപ്പോള്‍ ഈ Male Chouvinistic അല്‍പ്പന് കോണ്‍ഗ്രസ്സ് എന്ന ജനാധിപത്യ പാര്‍ട്ടിയില്‍ ഇനി തുടരാന്‍ പോലും യോഗ്യതയുണ്ടോ എന്ന് പിന്നെയും ചോദിച്ചതാണ്..

2023ല്‍ ഗുജറാത്ത് കലാപത്തില്‍ മോദി എന്ന വര്‍ഗ്ഗീയവാദിയെ ന്യായീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍... കരണകുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ച് കോണ്‍ഗ്രസില്‍ നിന്ന് ഓടിച്ചു വിടാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് അവസാനമായി ചോദിച്ചു. കാരണം അങ്ങനെയുള്ള വാഴക്കുള്ള വളം ചാണകം മാത്രമാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad