തിരുവള്ളൂര്‍: മദ്യപിച്ച് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. ചിന്നമങ്കോട് സ്വദേശിയായ ധര്‍മ്മദുരൈക്കാണ് (33)പൊള്ളലേറ്റത്. ധര്‍മ്മദുരൈയുടെ ഭാര്യ ഇയാളുമായി വഴക്കിട്ട സ്വന്തം ഗ്രാമമായ റെഡ്ഡിപാളയത്തേക്ക് പോയതില്‍ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭാര്യാസഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ ധര്‍മ്മദുരൈ പലതവണ ആറമ്പാക്കം പൊലീസിനെ സമീപിച്ചിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.ബുധനാഴ്ചയാണ് ധര്‍മ്മദുരൈ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും അയാളോട് വെയ്റ്റിംഗ് റൂമില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. എന്നാല്‍ പെട്ടെന്ന് യുവാവ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് പുറത്തിറങ്ങി കെട്ടിടത്തിന് എതിര്‍വശത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ കയറുകയായിരുന്നു.
ചുറ്റുംകൂടിയ ആളുകള്‍ ധര്‍മ്മദുരൈയോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ ഹൈടെന്‍ഷന്‍ വയര്‍ കടിച്ചതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പരിക്കേറ്റ ധര്‍മ്മദുരൈയെ എളവൂര്‍ ആശുപത്രിയിലും തുടര്‍ന്ന് കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലാണ് യുവാവ്. ഇയാള്‍ ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ കയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Post a Comment
0 Comments