Type Here to Get Search Results !

Bottom Ad

രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില കുറയും


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നുമുതല്‍ പ്രകൃതിവാതകത്തിന്റെ വില കുറയും. ഏപ്രില്‍ 8 മതുല്‍ 30 വരെയുള്ള കാലയളവില്‍ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എംഎംബിടിയു) 7.92 ഡോളര്‍ ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് (സി.എന്‍.ജി), പൈപ്പ്ഡ് നാച്ച്വറല്‍ ഗ്യാസ് (പി.എന്‍.ജി) എന്നിവയുടെ വില 9 മുതല്‍ 11 ശതമാനം വരെ കുറയും. പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കേന്ദ്രമന്ത്രിസഭ മാറ്റം വരുത്തിയതോടെയാണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സി.എന്‍.ജിയ്ക്കും വീടുകള്‍ ഉപയോഗിക്കുന്ന പി.എന്‍.ജിയ്ക്കും വില കുറയുന്നത്.

2014ലെ വില നിയന്ത്രണ നയത്തിലാണ് ഭേദഗതി വരുത്തിയത്. ഇതുവരെ ലോകത്തെ നാലു പ്രമുഖ ഗ്യാസ് ഉത്പാദന കേന്ദ്രങ്ങളിലെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി വില നിര്‍ണയിക്കുന്ന രീതി ആയിരുന്നു. കിരിത് പരീഖ് കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.

കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിലവില്‍ സി.എന്‍.ജി ഒരു കിലോയ്ക്ക് 92 രൂപയാണ് വില. ഇത് പുതിയ വില വരുന്നതോടെ ഏകദേശം 83 രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ സി.എന്‍.ജി. കിലോയ്ക്ക് 85 രൂപയാണ് നിലവിലെ വില. ഇത് ഏകദേശം 76.5 രൂപയായി പരിഷ്‌കരിക്കുമെന്ന് കരുതുന്നു.

പൈപ്പ്ഡ് നാച്ച്വറല്‍ ഗ്യാസിന് (പി.എന്‍.ജി) കൊച്ചിയിലെ വില ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എം.എം.ബി.ടി.യു) 1490 രൂപയാണ്. അടിസ്ഥാനവിലയായി നാലു ഡോളറും കൂടിയ വിലയായി 6.5 ഡോളറും (ഒരു ബ്രിട്ടിഷ് തെര്‍മല്‍ യൂണിറ്റിന്) നിശ്ചയിച്ചു. രാജ്യാന്തര തലത്തില്‍ എത്ര വില കൂടിയാലും ഈ തറവിലയുടെയും മേല്‍ത്തട്ട് വിലയുടെയും അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയിലെ ആഭ്യന്തര പ്രകൃതി വാതകത്തിന്റെ വില. പൈപ്പിലൂടെ വരുന്ന ഗ്യാസിനും സിഎന്‍ജിക്കും ഇതുമൂലം കുറവുണ്ടാകും. അന്താരാഷ്ട്ര വിലയില്‍ പെട്ടെന്നുള്ള വര്‍ദ്ധനവിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സി.എന്‍.ജി, പി.എന്‍.ജി എന്നിവയുടെ നിരക്കുകള്‍ 80 ശതമാനം ഉയര്‍ന്നിരുന്നു.

സി.എന്‍.ജി. നിലവിലെ വില (ഒരു കിലോയ്ക്ക്)

തിരുവനന്തപുരം- 85 രൂപ

എറണാകുളം- 92 രൂപ

കോഴിക്കോട്- 92 രൂപ

പി.എന്‍.ജി വില (എം.എം.ബി.ടി.യുവിന്)

എറണാകുളം- 1490 രൂപ

Tags

Post a Comment

0 Comments

Top Post Ad

Below Post Ad