ബോവിക്കാനം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ബോവിക്കാനം മുതലപ്പാറയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി (35) യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മണിയുടെ മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടി കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
17:49:00
0
ബോവിക്കാനം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ബോവിക്കാനം മുതലപ്പാറയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി (35) യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മണിയുടെ മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടി കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.
Post a Comment
0 Comments