ചെര്‍ക്കള: ഓടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെര്‍ക്കള പാടി സ്വദേശി മരിച്ചു. ചെര്‍ക്കള പാടി കോലാച്ചിയടുക്കത്തെ രഘുരാമന്‍ (45) ആണ് മരിച്ചത്. ബോവിക്കാനം സഹകരണ ബാങ്കിലെ അപ്രൈസര്‍ ആയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 30ന് രാവിലെ ബോവിക്കാനം പൊവ്വലിലായിരുന്നു അപകടം. രഘു സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രഘുവിനെ മംഗ്ളൂറു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെ ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓട്ടോ റിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചെര്‍ക്കള സ്വദേശി മരിച്ചു
12:10:00
0
ചെര്‍ക്കള: ഓടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെര്‍ക്കള പാടി സ്വദേശി മരിച്ചു. ചെര്‍ക്കള പാടി കോലാച്ചിയടുക്കത്തെ രഘുരാമന്‍ (45) ആണ് മരിച്ചത്. ബോവിക്കാനം സഹകരണ ബാങ്കിലെ അപ്രൈസര്‍ ആയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 30ന് രാവിലെ ബോവിക്കാനം പൊവ്വലിലായിരുന്നു അപകടം. രഘു സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രഘുവിനെ മംഗ്ളൂറു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെ ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments