കൊച്ചി: നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജപ്തി നടപടികളില്‍നിന്ന് വിടുതല്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം. കള്ളക്കടത്തുകാരുടെയും വിദേശ നാണ്യതട്ടിപ്പുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നിയമം അനുസരിച്ച് തന്റെ സ്വത്ത് കണ്ടുകെട്ടാന്‍ അധികാരമില്ലെന്ന് വാദിച്ച് സ്വപ്ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കവേ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടു.
നോട്ടീസ് പിന്‍വലിച്ച കാര്യം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ ഏഴു ദിവസത്തിനകം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വപ്നയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്ന് ചൂണ്ടിക്കാട്ടി സഫേമ നിയമത്തിലെ ആറാംവകുപ്പ് അനുസരിച്ച് കേന്ദ്ര അതോറിറ്റി നടപടികള്‍ ആരംഭിച്ചിരുന്നു. കൊഫെപോസ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സ്വപ്നയെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ഉപദേശകസമിതി ഈ തടവ് അംഗീകരിക്കുകയും ചെയ്തു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി.
കൊഫെപോസ പ്രകാരമുള്ള നടപടികള്‍ റദ്ദാക്കിയതിനാല്‍ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര അതോറിറ്റിക്ക് അധികാരമില്ലെന്ന് അവകാശപ്പെട്ട് സ്വപ്ന വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈഹര്‍ജി പരിഗണിക്കവെയാണ് വാദത്തിനുപോലും മുതിരാതെ സ്വപ്നയുടെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിന്‍വലിച്ചതായി കോടതിയെ അറിയിച്ചത്.
Post a Comment
0 Comments