ബന്തടുക്ക: മതേതര ഐക്യത്തിനും നൂനപക്ഷ സംരക്ഷണത്തിനും മുസ്ലിം ലീഗിന്റെ സാന്നിദ്ധ്യം അനിവാര്യമായ ഘട്ടത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും നിരവധി കുടുംബങ്ങള്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി അവരെ ഹരിത ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്ക ഏണിയാടി മേഖലയില്‍ ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ രൂപീകരിച്ചു, മുസ്ലിം ലീഗിലേക്ക് കടന്നു വന്നവര്‍ക്ക് ഏണിയാടിയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ലത്തീഫ് പടുപ്പ് സ്വാഗതം പറഞ്ഞു, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര മുഖ്യ പ്രഭാഷണം നടത്തി, സെക്രട്ടറി സലാം മാണിമൂല,പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഫൈസല്‍ പടുപ്പ്, ജനറല്‍ സെക്രട്ടറി പി എം ഹൈദര്‍ അലി, സൈഫുദ്ദീന്‍ മാണിമൂല, കെ പി ഉമ്മര്‍ പ്രസംഗിച്ചു.
മുസ്ലിം ലീഗ് ബന്തടുക്ക ഏണിയാടി ശാഖാ ഭാരവാഹികള്‍: മനാഫ് മാരിപ്പടുപ്പ് (പ്രസിഡണ്ട്), ഖാദര്‍ ഫൈസി തുരുത്തി (വൈസ് പ്രസിഡണ്ട്), ഹനീഫ ഏണിയാടി (ജനറല്‍ സെക്രട്ടറി), സിദ്ധീഖ് ശുക്രിയ (സെക്രട്ടറി), മുഹമ്മദ് ഉപ്പിനങ്ങാടി (ട്രഷറര്‍), മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികള്‍: താഹ ഏണിയാടി (പ്രസിഡണ്ട്), മിദ്‌ലാജ് (വൈസ് പ്രസിഡണ്ട്), അഹമ്മദ് കബീര്‍ ഹുദവി (ജനറല്‍ സെക്രട്ടറി), ഹാഷിം ഏണിയാടി (സെക്രട്ടറി), തംസീര്‍ ഏണിയാടി (ട്രഷറര്‍).
Post a Comment
0 Comments