Type Here to Get Search Results !

Bottom Ad

അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യ വയനാട് സന്ദര്‍ശനം; രാഹുലിന് വമ്പന്‍ സ്വീകരണമൊരുക്കാന്‍ കെ.പി.സി.സി


കല്‍പ്പറ്റ: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വയനാട് സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി നാളെ എത്തും. രാഹുല്‍ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കാനാണ് കെപിസിസി തീരുമാനം. വയനാട്, കോഴിക്കോട് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്തി വന്റാലിയാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.

പ്രിയങ്കാ ഗാന്ധിയും രാഹുല്‍ഗാന്ധിക്കൊപ്പം നാളെ വയനാട് എത്തുന്നുണ്ട്. നാാളെ ഉച്ചക്ക് രണ്ട് മണിയോടെ ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. മൂന്നു മണിയോടെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കും.

3.30നാണ് കല്‍പ്പറ്റ കൈനാട്ടിയില്‍ പൊതുസമ്മേളനം ആരംഭിക്കുക. പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങി സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം നാളത്തെ വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad