ഓര്‍ക്കാപ്പുറത്ത് ഗൂഗിള്‍ പേയില്‍ 80000 രൂപ ലഭിച്ചാല്‍ എന്തു ചെയ്യും? ആരുമൊന്ന് അമ്പരന്നുപോകും. അത്തരത്തില്‍ നിരവധി ഉപയോക്താക്കള്‍ക്ക് 80000 രൂപ വരെ ഗൂഗിള്‍ പേ അക്കൌണ്ടില്‍ ക്രെഡിറ്റായി. സംഭവം ഇവിടെയല്ല, അങ്ങ് അമേരിക്കിയിലാണെന്ന് മാത്രം. പത്തു മുതല്‍ 1000 ഡോളര്‍ വരെയാണ് അബദ്ധത്തില്‍ ഗൂഗിള്‍ പേയിലെ ചില ഉപയോക്താക്കളുടെ അക്കൌണ്ടിലെത്തിയത്. അതായത് 800 രൂപ മുതല്‍ 80000 രൂപ വരെ.
എന്നാല്‍ ഇത്തരത്തില്‍ ക്യാഷ് ലഭിച്ചവരുടെ അമ്പരപ്പിനും സന്തോഷത്തിനും അധികം ആയുസില്ലായിരുന്നു. അബദ്ധത്തില്‍ ഉപയോക്താക്കളുടെ അക്കൌണ്ടിലേക്ക് ക്രെഡിറ്റാക്കിയ തുക വൈകാതെ തന്നെ ഗൂഗിള്‍ പേ തിരിച്ചുപിടിച്ചു. മാധ്യമപ്രവര്‍ത്തകനായ മിഷാല്‍ റഹ്മാന്‍ ട്വിറ്ററിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു, ''അയ്യോ, ഗൂഗിള്‍ പേ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി പണം നല്‍കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഗൂഗിള്‍ പേ തുറന്ന്, ''ഓണ്‍ലൈനായി ഒരു സാധനം വാങ്ങിയപ്പോ'' എനിക്ക് ലഭിച്ച ''റിവാര്‍ഡ്'' $46 ആയിരുന്നു. ശരിക്കും ഞെട്ടിപ്പോയി. '
'റിവാര്‍ഡ്' ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ആളുകള്‍ എങ്ങനെ പരിശോധിക്കണമെന്നും റഹ്മാന്‍ നിര്‍ദേശിക്കുന്നുണ്ട്. ''ആദ്യം ഏജമ്യ തുറക്കുക, ''ഡീല്‍സ്'' ടാബിലേക്ക് സൈ്വപ്പ് ചെയ്യുക, നിങ്ങള്‍ക്ക് മുകളില്‍ എന്തെങ്കിലും ''റിവാര്‍ഡ്‌സ്'' ഉണ്ടോയെന്ന് നോക്കുക. അവിടെയാണ് ഞാന്‍ ഇത് കണ്ടത്. ഇത് ഗൂഗിള്‍ പേയ്ക്ക് സംഭവിച്ച പിശകാണെന്ന് ഞാന്‍ സംശയിക്കുന്നു, അതിനാല്‍ ആ പണം ഞാന്‍ ഉപയോഗിച്ചില്ല. അത് എന്റെ അക്കൗണ്ടില്‍ ഉണ്ട്'' നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ തങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടായതായി അറിയിച്ചു. ഒരു ഉപയോക്താവ് തന്റെ അക്കൗണ്ടിലേക്ക് എങ്ങനെയാണ് 1072 യുഎസ് ഡോളര്‍ ക്രെഡിറ്റ് ആയതെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റൊരാള്‍ തനിക്ക് 240 ഡോളറാമ് ക്രെഡിറ്റായതെന്ന് പറഞ്ഞു.
Post a Comment
0 Comments