കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുളള മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അവരുടെവോട്ടു കിട്ടാനാണ് റിയാസിനെ മന്ത്രിയാക്കിയതെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍. കൊച്ചിയില്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ന്യുനപക്ഷ മതവിഭാഗങ്ങളുടെ അട്ടിപ്പേറവകാശം ഇരുമുന്നണികളുടെയും പോക്കറ്റിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ അവരെ കേവലം വോട്ടു ബാങ്കായാണ് ഈ മുന്നണികള്‍ കാണുന്നത്. ബിജെപി ജനങ്ങളിലേക്കിറങ്ങിച്ചെന്നപ്പോള്‍ ഇവര്‍ക്കെല്ലാം ഭയമായി എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇവരുടെ കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നുവെന്നതിന്റെ തിരിച്ചറിവാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.മോദിയുടെ വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments