ഏലത്തൂരില്‍ ആലപ്പുഴ കണ്ണൂര്‍ എക്പ്രസ് തീവച്ച സംഭവം തീവ്രവാദി ആക്രമണം തന്നെയെന്ന് കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്. വലിയൊരു തീവ്രവാദി ആക്രമണമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞു.
പിടിയിലായ ഷാറൂഫ് സെയ്ഫിയെ കേരളത്തിലേക്ക് ഇതിനായി എത്തിച്ചതാണെന്നും കേന്ദ്ര ഏജന്‍സികള്‍ കരുതുന്നു. ഏതായാലും ഇയാള്‍ സ്വന്തം നിലക്കല്ല കേരളത്തില്‍ എത്തിയത്. കാരണം കേരളത്തിലെ ഒരിടവും ഇയാള്‍ക്ക് നേരത്തെ പരിചയമില്ലാത്തതാണ്.
ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ കരുതുന്നു. ഇതിലൂടെ നിരവധി പേര്‍ക്ക് ജീവഹാന സംഭവിക്കാവുന്ന വലിയ ആക്രമണത്തിനാണ് ഇയാള്‍ പദ്ധതിയിട്ടത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തി ഈ വിവരങ്ങള്‍ കണ്ടെത്തിയത്. എന്‍ ഐ എ യും പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഈ സംയുക്താന്വേഷണത്തിലാണ് തീവ്രവാദി ബന്ധം സ്ഥിരീകരിച്ചത്.
Post a Comment
0 Comments