കാസര്‍കോട്: യുവാവിനെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തില്‍ അഡ്മിനെ മര്‍ദിച്ചതായി പരാതി. പടന്ന കടപ്പുറം ഒരിയരയിലെ സിപി സുധീഷിനെ (36) അക്രമിച്ചെന്നാണ് ആരോപണം. പരാതിയില്‍ പി.പി ഷൈമേഷ് എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുധീഷ് അഡ്മിനായ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് ഷൈമേഷിനെ പുറത്താക്കിയതാണ് പ്രകോപനത്തിന് കാരണമെന്നും വഴിതടഞ്ഞ് ഇടതു കൈപിടിച്ച് തിരിച്ച് മുഖത്തടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തില്‍ അഡ്മിനെ മര്‍ദിച്ചതായി പരാതി
22:28:00
0
കാസര്‍കോട്: യുവാവിനെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തില്‍ അഡ്മിനെ മര്‍ദിച്ചതായി പരാതി. പടന്ന കടപ്പുറം ഒരിയരയിലെ സിപി സുധീഷിനെ (36) അക്രമിച്ചെന്നാണ് ആരോപണം. പരാതിയില്‍ പി.പി ഷൈമേഷ് എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുധീഷ് അഡ്മിനായ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് ഷൈമേഷിനെ പുറത്താക്കിയതാണ് പ്രകോപനത്തിന് കാരണമെന്നും വഴിതടഞ്ഞ് ഇടതു കൈപിടിച്ച് തിരിച്ച് മുഖത്തടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Post a Comment
0 Comments