മൊഗ്രാല്‍ പുത്തൂര്‍: തെരുവുവിളക്ക് നന്നാക്കാന്‍ വൈദ്യുതി തൂണില്‍ കയറിയ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. കുമ്പള ഷിറിയയിലെ മുഹമ്മദ് ഹനീഫ് (40) ആണ് മരിച്ചത്. കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷന് കീഴില്‍ വരുന്ന മൊഗ്രാല്‍ പുത്തൂരില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പ്രദേശവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇലക്ട്രീഷ്യനായ മുഹമ്മദ് ഹനീഫ് കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ അത്യാവശ്യജോലികള്‍ ചെയ്യാറുണ്ടായിരുന്നു. കെഎസ്ഇബിയുടെ കരാര്‍ ഏറ്റെടുത്ത ശംസുദ്ദീന്‍ എന്നയാളുടെ കൂടെ ഒരു മാസത്തോളമായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഹനീഫ്. മൊയ്തീന്‍ കുട്ടി- ബീഫാത്വിമ ദമ്പതികളുടെ മകനാണ് ഹനീഫ്. ഭാര്യ: ശാഹിന ചിപ്പാര്‍. മക്കള്‍: നിദാന്‍, മുഹമ്മദ്. സഹോദരങ്ങള്‍: സിദ്ദീഖ്, ലത്വീഫ്, ആഇശ, ഖദീജ, തംസീറ.
തെരുവുവിളക്ക് നന്നാക്കാന്‍ വൈദ്യുതി തൂണില്‍ കയറിയ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു
17:39:00
0
മൊഗ്രാല്‍ പുത്തൂര്‍: തെരുവുവിളക്ക് നന്നാക്കാന്‍ വൈദ്യുതി തൂണില്‍ കയറിയ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. കുമ്പള ഷിറിയയിലെ മുഹമ്മദ് ഹനീഫ് (40) ആണ് മരിച്ചത്. കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷന് കീഴില്‍ വരുന്ന മൊഗ്രാല്‍ പുത്തൂരില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പ്രദേശവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇലക്ട്രീഷ്യനായ മുഹമ്മദ് ഹനീഫ് കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ അത്യാവശ്യജോലികള്‍ ചെയ്യാറുണ്ടായിരുന്നു. കെഎസ്ഇബിയുടെ കരാര്‍ ഏറ്റെടുത്ത ശംസുദ്ദീന്‍ എന്നയാളുടെ കൂടെ ഒരു മാസത്തോളമായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഹനീഫ്. മൊയ്തീന്‍ കുട്ടി- ബീഫാത്വിമ ദമ്പതികളുടെ മകനാണ് ഹനീഫ്. ഭാര്യ: ശാഹിന ചിപ്പാര്‍. മക്കള്‍: നിദാന്‍, മുഹമ്മദ്. സഹോദരങ്ങള്‍: സിദ്ദീഖ്, ലത്വീഫ്, ആഇശ, ഖദീജ, തംസീറ.
Post a Comment
0 Comments