ദുബൈ: ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുക്കന്ന ബദിയടുക്ക ക്രിക്കറ്റ് പ്രിമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീറിന് നല്‍കി പ്രകാശനം ചെയ്തു. ഷാര്‍ജ മുവൈല ഇംഗ്ലീഷ് സ്‌ക്കൂളിലെ ഡിസേര്‍ട്ട് ക്യൂബ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മെയ് 7ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ പരിപാടി ആരംഭിക്കും.
ബദിയടുക്ക പഞ്ചായത്തിലെ പ്രമുഖരായ ഫാസ് ദുബൈ, സ്മാര്‍ട്ട് ഹിറ്റേര്‍സ് ഗോളിയടുക്ക, സൗത്ത് ബദിയടുക്ക, പാസ്‌ക് ദുബൈ, വൈബിസി ചെടേക്കാല്‍, സീ ബേര്‍ഡ് ബീജന്തടുക്ക, പിലാങ്കട്ട ദുബൈ, ഐസിസി നീര്‍ച്ചാല്‍, എച്ച്എംസി മാഡത്തടുക്ക, മാര്‍ക്കറ്റ് ബോയ്‌സ് എന്നീ ടീമുകള്‍ മാറ്റുരക്കും. വൈകുന്നേരം നടക്കുന്ന സ്‌നേഹ സംഗമം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഗാടനം ചെയ്യും.
മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റും സിഎച്ച് സെന്റര്‍ കാസര്‍കോട് ജനറല്‍ കണ്‍വീനറുമായ മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കും. കെഎംസിസി മുതിര്‍ന്ന നേതാവ് ഇബി അഹമ്മദ് ചെടേക്കാല്‍, ഡോ. അസ്മത്ത് റഹീമ മുബ്ഷി എന്നിവരെ ആദരിക്കും. കെഎംസിസിയുടെ കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും സാമൂഹിക സാംസ്‌കാരിക വ്യാവസായ പ്രമുഖരും അറബ് പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. ദുബായ് കെഎംസിസി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു.
ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടിആര്‍ ഹനീഫ് മേല്‍പറമ്പ്, ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍, കാസര്‍കോട് മണ്ഡലം ആക്ടിംക് സെക്രട്ടറി സിദ്ധീക്ക് ചൗക്കി, മുനീഫ് ബദിയടുക്ക, എംഎസ് ഹമീദ്, ഹനീഫ്, ഹൈദര്‍ കുതുപ്പംകുഴി, ആരിഫ് ചേരുമ്പ, ഹസ്‌കര്‍ ചൂരി, മുനീര്‍ പള്ളിപ്പുറം, റസ്സാക്ക് ബദിയടുക്ക, സിദ്ധീക്ക് പള്ളത്തടുക്ക സംബന്ധിച്ചു. ദുബായ് കെഎംസിസി ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കുക്കംകൂടല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments