രാജസ്ഥാനിലെ അല്‍വാറില്‍ വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച മരണം. റയില്‍വെ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാല്‍ ശര്‍മ്മയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാളി മോറി ഗേറ്റില്‍ നിന്ന് വരുകയായിരുന്നു ട്രെയിന്‍ ട്രാക്കില്‍ ഒരു പശുവിനെ ഇടിക്കുകയിരിക്കുന്നു. ഇടി കൊണ്ട് തെറിച്ച പശു ട്രാക്കില്‍ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാല്‍ ശര്‍മയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവസഥലത്ത് തന്നെ ശിവദയാല്‍ മരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ശിവദയാലിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
ഇന്ത്യയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ റയില്‍വേ ട്രാക്കുകളില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഇടിക്കുന്നത് ഇതാദ്യമല്ല. മുംബൈ മുതല്‍ ഗുജറാത്ത് വരെയുള്ള റൂട്ടില്‍ ഇത്തരത്തിലുള്ള ധാരാളം അപകടങ്ങള്‍ നടക്കുന്നത് സ്ഥിരകാഴ്ചയാണ്. ഉത്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈ-ഗാന്ധിനഗര്‍ വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് കന്നുകാലികളുമായി കൂട്ടിയിടിച്ച് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. മാത്രമല്ല, തൊട്ടടുത്ത ദിവസം തന്നെ ഇതേ ട്രെയിന്‍ ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന് സമീപം മറ്റൊരു പശുവിനെ ഇടിക്കുകയും മുന്നിലെ പാനലിന് തകരാര്‍ സംഭവിക്കുകയും ചെയ്തു.
Post a Comment
0 Comments