ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജയിലില്‍ 44 തടവുകാര്‍ക്ക് എച്ച്.ഐ.വി പോസ്റ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ ഒരു വനിതാ തടവുകാരിയും ഉള്‍പ്പെടുന്നു.ജയിലില്‍ തടവുകാര്‍ക്ക് നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എച്ച്ഐവി ബാധിതരായ തടവുകാര്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുടര്‍ പരിശോധനയും ജയിലില്‍ നടത്തുന്നുണ്ടെന്ന് സുശീല തിവാരി ആശുപത്രിയിലെ എആര്‍ടി സെന്റര്‍ ഇന്‍ചാര്‍ജ് ഡോ. പരംജിത് സിംഗ് പറഞ്ഞു.
'മാസത്തില്‍ രണ്ടുതവണ ആശുപത്രിയില്‍ നിന്നുള്ള സംഘം പതിവ് പരിശോധനയ്ക്കായി ജയിലിലേക്ക് പോകുന്നുണ്ട്. ചെറിയ പ്രശ്‌നങ്ങളുള്ള എല്ലാ തടവുകാര്‍ക്കും സ്ഥലത്തുതന്നെ മരുന്ന് നല്‍കും, കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നു. എച്ച്‌ഐവി രോഗികള്‍ക്കായി ആന്റി റിട്രോവൈറല്‍ തെറാപ്പി (എആര്‍ടി) സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്നും 'തടവുകാരെ ചികിത്സിക്കുന്ന ഡോ. പരംജിത് സിംഗ് പറഞ്ഞു. നിലവില്‍ ജയിലില്‍ 1629 പുരുഷന്മാരും 70 സ്ത്രീകളുമാണുള്ളത്. അതേസമയം, ഇത്രയധികം തടവുകാര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് ആയത് എങ്ങനെയെന്ന് കണ്ടെത്താന്‍ ജയില്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment
0 Comments