മംഗളൂരു: മംഗളൂരു കട്ടീലിന് സമീപം കല്ലക്കുമേരുവില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഹമ്പില്‍ തട്ടി മറിഞ്ഞുവീണു. ഇതോടെ റോഡിലേക്ക് തലയിടിച്ചുവീണ ഭാര്യക്ക് ദാരുണാന്ത്യം സംഭവിച്ചു. കാര്‍ക്കള ഈടു ഗ്രാമത്തില്‍ താമസിക്കുന്ന അംഗന്‍വാടി ജീവനക്കാരി മമത ഷെട്ടി (35)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ദമ്പതികള്‍ കാര്‍ക്കളയില്‍ നിന്ന് കട്ടീലിലേക്ക് പോകുകയായിരുന്നു. കല്ലക്കുമേരുവിന് സമീപം റോഡിലെ ഹമ്പ് സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഹമ്പില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മമതയെ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മംഗളൂരുവില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഹമ്പില്‍ തട്ടി മറിഞ്ഞുവീണു; റോഡിലേക്ക് തലയിടിച്ചുവീണ ഭാര്യക്ക് ദാരുണാന്ത്യം
14:24:00
0
മംഗളൂരു: മംഗളൂരു കട്ടീലിന് സമീപം കല്ലക്കുമേരുവില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഹമ്പില്‍ തട്ടി മറിഞ്ഞുവീണു. ഇതോടെ റോഡിലേക്ക് തലയിടിച്ചുവീണ ഭാര്യക്ക് ദാരുണാന്ത്യം സംഭവിച്ചു. കാര്‍ക്കള ഈടു ഗ്രാമത്തില്‍ താമസിക്കുന്ന അംഗന്‍വാടി ജീവനക്കാരി മമത ഷെട്ടി (35)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ദമ്പതികള്‍ കാര്‍ക്കളയില്‍ നിന്ന് കട്ടീലിലേക്ക് പോകുകയായിരുന്നു. കല്ലക്കുമേരുവിന് സമീപം റോഡിലെ ഹമ്പ് സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഹമ്പില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മമതയെ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post a Comment
0 Comments