Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂലയില്‍ മേല്‍പ്പാലം വേണം: ഇന്ന് ഹര്‍ത്താലും പ്രതിഷേധ പ്രകടനവും


കാസര്‍കോട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി മേല്‍പ്പാലം ആവശ്യപ്പെട്ട് നായന്മാര്‍മൂലയില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി നടന്നുവരുന്ന റിലേ സത്യഗ്രഹത്തിന്റെ ഭാഗമായി ഇന്ന് ഹര്‍ത്താലും പ്രതിഷേധ പ്രകടനവും നടത്തും. ഉച്ചക്ക് ഒരു മണി മുതല്‍ നാലു മണി വരെയാണ് ഹര്‍ത്താല്‍. വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍ ഹര്‍ത്താലില്‍ പങ്കെടുക്കും. തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനം മൂന്നു മണിക്ക് സത്യഗ്രഹ സമരപന്തലില്‍ നിന്നാരംഭിക്കും. ഒരു മാസം കഴിഞ്ഞിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാവാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.


Post a Comment

0 Comments

Top Post Ad

Below Post Ad