Type Here to Get Search Results !

Bottom Ad

അയല്‍വാസിയുടെ 1100 കോഴികളെ 'പേടിപ്പിച്ചു' കൊന്നു യുവാവിന് 6 മാസം തടവ്


ബീജിങ്: അയല്‍വാസിയുടെ 1,100 കോഴികളെ പേടിപ്പിച്ചു കൊന്ന സംഭവത്തില്‍ യുവാവിന് ആറ് മാസം തടവ് ശിക്ഷ.ചൈനയിലാണ് വിചിത്രമായ സംഭവം നടന്നത്.അയല്‍ക്കാരനോടുള്ള പകയുടെ ഭാഗമായാണ് കോഴികളെ പേടിപ്പിച്ചു കൊന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഗൂ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. അയല്‍ക്കാരനായ സോംഗ് അനുവാദമില്ലാതെ തന്റെ മരങ്ങള്‍ മുറിച്ചുമാറ്റിയതാണ് ഈ പകയുടെ തുടക്കം.

തുടര്‍ന്ന് ഗൂ സോംഗിന്റെ കോഴിഫാമില്‍ ഒളിച്ചുകയറുകയും രണ്ടുതവണയായി 1,100 കോഴികളെ കൊല്ലുകയുമായിരുന്നെന്നാണ് പരാതി. കോഴിഫാമില്‍ കയറി കോഴികള്‍ക്ക് നേരെ ഫ്ളാഷ് ലൈറ്റടിച്ചു. ഇതിന്റെ വെളിച്ചം കണ്ടതോടെ കോഴികള്‍ പരിഭ്രാന്തരായി. കോഴികളെല്ലാം ഒരുമൂലയിലേക്ക് ഓടിപ്പോകുകയും അവിടെ വെച്ച് പരസ്പരം കൊത്തിച്ചാകുകയും ചെയ്തു.

ആദ്യമായല്ല ഗൂ ഇത്തരത്തില്‍ കോഴികളെ കൊല്ലുന്നത്. മുമ്പ് 460 കോഴികള്‍ ഇത്തരത്തില്‍ ചത്തിരുന്നു. തുടര്‍ന്ന് ഗു പൊലീസ് പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് സോംഗിന് 3,000 യുവാന്‍ ( ഏകദേശം 35,734 രൂപ) നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ സോംഗിനോടുള്ള പക കൂടി. ഇതിന് പിന്നാലെയാണ് രണ്ടാമതും കോഴിഫാമില്‍ പോയി 640 കോഴികളെ അതേ രീതിയില്‍ കൊന്നത്. ചത്ത 1100 കോഴികള്‍ക്ക് ഏകദേശം 13,840 യുവാന്‍ (1,64,855 രൂപ) വിലയുണ്ടെന്ന് അധികൃതരെ ഉന്നയിച്ച് ചൈനീസ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad