സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ചര്‍ച്ച് ബില്ലില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായര്‍ ദിവസം പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം എന്നാണ് പോസ്റ്റര്‍ ആവശ്യപ്പെടുന്നത്.
പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
Post a Comment
0 Comments