കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തീകൊളുത്തി. തീപിടുത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടുമണിക്കൂറിനു ശേഷം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. മരിച്ച പുരുഷനെ കുറിച്ച് വിവരം ലഭ്യമല്ല.
കോച്ചില്‍ വച്ച് യാത്രക്കാരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കോഴിക്കോട് എലത്തൂരില്‍ വച്ചാണ് സംഭവമുണ്ടായത്. യാത്രക്കാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ട്രെയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. തീപടര്‍ന്ന കമ്പാര്‍ട്ട്മെന്റ് പാലത്തിന് മുകളിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Post a Comment
0 Comments