കോഴിക്കോട്: ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷഹ്റൂഖ് സെയ്ഫി പടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി കേരളാ പൊലീസിന്റെ പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് നിന്നും ഡല്‍ഹിയിലും യുപിയിലുമായി പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം അന്വേഷണത്തിനായി പോയിരുന്നു.
അക്രമിയുടെതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു പോയത്. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.
ഇന്നലെ രത്നഗിരിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. രത്നഗിരിയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്.
ട്രെയിനില്‍ തീവെച്ച ശേഷം പുറത്തേക്ക് ചാടിയ പ്രതിക്ക് പരിക്കേറ്റിരുന്നു. ഇയാളെ രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, ചികിത്സ പൂര്‍ത്തിയാക്കാതെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രത്നഗിരി മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തുകയും ഷാരൂഖ് സെയ്ഫിയെ റെയില്‍വേസ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ആര്‍പിഎഫ് രത്‌നഗിരിയുടെ കസ്റ്റഡിയിലാണ്. കേരള പോലീസും രത്നഗിരിയിലെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് എലത്തൂര്‍ കോരപ്പുഴ പാലത്തിന് മുകളില്‍ വച്ച് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനിന്റെ ഡി വണ്‍ കോച്ചില്‍ പ്രതി പെട്രോളൊഴിച്ച് തീയിട്ടത്. കോച്ചില്‍ തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
Post a Comment
0 Comments