മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസില്‍ വാദം കേക്കാതെ സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സി.ടി. രവി കുമാര്‍ പിന്മാറിയതോടെയാണ് കേസ് വീണ്ടും മാറ്റിവെച്ചത്. ഹൈക്കോടതിയില്‍ താന്‍ ലാവ്‌ലിന്‍ കേസ് കേട്ടതാണെന്ന് അറിയിച്ചാണ് ജസ്റ്റിസ് രവി കുമാര്‍ പിന്‍വാങ്ങിയത്.
ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, എം.ആര്‍. ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്നു കേസ് പരിഗണിച്ചത്്. 32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി അഞ്ചു മാസത്തിനു ശേഷമാണു വീണ്ടും ലിസ്റ്റ് ചെയ്തത്. 2018 ജനുവരിയില്‍ ഹരജിയില്‍ നോട്ടിസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ നവംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഒടുവില്‍ ലിസ്റ്റ് ചെയ്തത്. അന്നും കേസ് പരിഗണിച്ചില്ല.
Post a Comment
0 Comments