തിരുവനന്തപുരം: 80 ലക്ഷം ലോട്ടറി അടിച്ചതിന്റെ മദ്യസല്‍ക്കാരം നടത്തിയ യുവാവിന്റെ ദുരൂഹ മരണത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. സജീവിന്റെ സുഹൃത്ത് സന്തോഷിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസല്‍ക്കാരം നടന്നത്.
കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന ആളെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മായാവി എന്ന് വിളിക്കുന്ന സന്തോഷാണ് കസ്റ്റഡിയിലായിരിക്കുന്നത്. സന്തോഷ് സജീവിനെ തള്ളിയിട്ട് കൊന്നെന്നായിരുന്നു ബന്ധുവിന്റെ മൊഴി.
മറ്റൊരു സുഹൃത്തായ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ മണ്‍തിട്ടയില്‍ നിന്ന് വീണാണ് സജീവ് മരിച്ചത്. മരണ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ അറിയൂവെന്ന് പൊലീസ് വ്യക്തമാക്കി. സന്തോഷ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് മദ്യസല്‍ക്കാരം നടത്തിയത്.
Post a Comment
0 Comments