മലപ്പുറം: ബാങ്ക് അക്കൗണ്ടിലൂടെ ഫീസ് വാങ്ങിയ സ്‌കൂളിന്റെ അക്കൗണ്ട് ഫ്രീസ് ആയി. മലപ്പുറം ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കേരള ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ട് ആണ് ഫ്രീസ് ആയത്. ഫെഡറല്‍ ബാങ്കില്‍ നിന്നാണ് പണം ഗ്രാമീണ്‍ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.
കഴിഞ്ഞ മാസം 13 നാണ് സ്‌കൂള്‍ അക്കൗണ്ടിലേക്ക് 13200 രൂപ എത്തിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ ഫീസാണ് സൗദിയില്‍ നിന്ന് രക്ഷിതാവ് സ്‌കൂള്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത നല്‍കിയത്.മാര്‍ച്ച് 24 ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഗ്രാമീണ്‍ ബാങ്കില്‍ നിന്നും വിളിയെത്തി. ഗുജറാത്ത് സൈബര്‍ സെല്ലിനെയും കേരളത്തിലെ സൈബര്‍ സെല്ലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചത് മാറ്റി കിട്ടാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍.
Post a Comment
0 Comments