കല്‍പ്പറ്റ: വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അനില്‍ ആന്റണി സ്ഥാനാര്‍ഥി ആകുമെന്ന് അഭ്യൂഹം. കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ കേരളാ മിഷന്‍ പ്ലാനിന്റെ ഭാഗമായാണ് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം നടന്നത്. അനില്‍ ആന്റണിയെ പോലെ ക്രൈസ്തവ വിഭാഗക്കാരനും മികച്ച ടെക്‌നോക്രാറ്റുമായ ഒരാളെ ബിജെപിയിലെത്തിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ ബിജെപിയെ ഒരു മധ്യവര്‍ഗ പാര്‍ട്ടിയെന്ന എന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യമാക്കുമെന്നാണ് കരുതുന്നത്.
കേരളത്തില്‍ ജയിക്കാന്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂടി ആവശ്യമാണെന്നതിനാല്‍ അതിന് വേണ്ടിയുള്ള പ്ലാനിംഗുകളാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷത്തെ കൂടുതല്‍ ബിജെപിയിലേക്ക് അടുപ്പിച്ചാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കും. അനില്‍ ആന്റണിയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആയിരിക്കും. പ്രധാനമന്ത്രിയുടെ ഏപ്രില്‍ 25ലെ കേരള സന്ദര്‍ശനത്തില്‍ അനില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. മോദി യുവാക്കളുമായി ആശയവിനിമയം നടത്തുന്ന വേദിയില്‍ അനിലുമുണ്ടാകും.
Post a Comment
0 Comments