കണ്ണൂര്‍: കോണ്‍ഗ്രസ്സ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ ചേര്‍ന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത. എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് അമലിന്റെ വാര്‍ത്തയും വൈറലായത്. അമലിന്റെ പേരിലുള്ള ഒരു വ്യാജ പോസ്റ്റായിരുന്നു ഇത്. പോരാളി ഷാജി അക്കൗണ്ടില്‍ നിന്നാണ് അമല്‍ ഉണ്ണിത്താന്റെ പോസ്റ്റെന്ന രീതിയില്‍ ഇത് പ്രചരിക്കുന്നത്. ഇതിന് അമല്‍ നല്‍കിയ മറുപടിയാണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് താരം ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. നിങ്ങള്‍ എന്റെ തല വെട്ടിയാലും ഞാന്‍ ബിജെപിയില്‍ ചേരില്ലെന്ന് അമല്‍ വ്യക്തമാക്കി. തന്റെ പേരില്‍ ഈ വാര്‍ത്ത ഇറക്കിയ പോരാളി ഷാജിക്കും സഖാക്കള്‍ക്കും അമല്‍ നന്ദിയും അറിയിച്ചിട്ടുണ്ട്. അമലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.....
ഇത് ഞാന്‍ അറിഞ്ഞില്ലല്ലോ, അല്ല പേരൊന്നും മാറിപോയിട്ടില്ലല്ലോ, അമല്‍ ഉണ്ണിത്താന്‍ എന്നുതന്നല്ലേ അല്ലാതെ പിണറായി വിജയന്‍ എന്നല്ലലോ അല്ലെ. നിങ്ങള്‍ക്ക് ഇത് സ്‌ക്രീന്‍ഷോട്ട് എടുക്കാം, നിങ്ങള്‍ എന്റെ തല വെട്ടിയാലും ഞാന്‍ ബിജെപിയില്‍ ചേരില്ല - ഇത് എന്റെ അച്ഛനോട് നീതി പുലര്‍ത്തിയ കാസര്‍ഗോഡുകാര്‍ക്ക് ഞാന്‍ നല്‍കിയ വാക്കാണ് . ഞാന്‍ ബിജെപിയില്‍ ചേരില്ല അതിനര്‍ത്ഥം അവര്‍ ജനങ്ങള്‍ക്ക് നല്ലത് ചെയ്താല്‍ ഞാന്‍ അവരെ പിന്തുണയ്ക്കില്ല എന്നല്ല.
എന്തായാലും ഞാന്‍ ബിജെപിയിലേക്ക് പോയത് എന്നെ അറിയിച്ചതിന് പോരാളി ഷാജിക്കും സഖാകകള്‍ക്കും കുടുംബത്തിനും വളരെ നന്ദി- ആഹാ ഇതൊരു ചര്‍ച്ചാ വിഷയമാണോ? അമല്‍ ഉണ്ണിത്താന്‍ ബിജെപിയിലേക്ക് ..!
എന്തായാലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലോ സ്വര്‍ണക്കടത്ത് കേസിലോ ഞാന്‍ ഉള്‍പ്പെട്ടിട്ടില്ല അത് സഖാക്കള്‍ ഓര്‍ക്കുക. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ വിഷപ്പുക കെടുത്താന്‍ ഈ പോരാളി ഷാജിമാരും സഖാക്കളും ഉത്സാഹം കാണാനിച്ചിരുന്നെങ്കിലോ എന്ന് ചിന്തിച്ചു പോയി. ഇന്ത്യയിലെ 1.3 ബില്യണ്‍ ജനസംഖ്യയില്‍ നിന്ന് ഒരു അനില്‍ ആന്റണി ബിജെപിയില്‍ ചേരുന്നത് കൊണ്ട് അവര്‍ക്ക് ഒരു ഗുണവും ചെയ്യില്ല അത് കോണ്‍ഗ്രസിന് ഒരു നഷ്ടവും വരുത്തില്ല. ആളുക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരട്ടെ, ദയവായി സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം. ബോധിപ്പിക്കല്‍ രാഷ്ട്രീയം ദയവായി നിറുത്തുക !
Post a Comment
0 Comments