Type Here to Get Search Results !

Bottom Ad

സന്ദര്‍ശക വിസയില്‍ എത്തി ഭിക്ഷാടനം; ദുബായില്‍ മൂന്നു ലക്ഷം ദിര്‍ഹവുമായി ഒരാള്‍ അറസ്റ്റില്‍


ദുബായ്: ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച മൂന്ന് ലക്ഷം ദിര്‍ഹവുമായി (67 ലക്ഷം രൂപ) യാചകന്‍ ദുബായില്‍ അറസ്റ്റില്‍. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമമായി നിര്‍മിച്ച കാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നായി 70,000 ദിര്‍ഹം, 46,000 ദിര്‍ഹം, 44,000 ദിര്‍ഹം എന്നിങ്ങനെ തുകകളുമായും യാചകരെ പിടികൂടിയിട്ടുണ്ട്. 90 ശതമാനം യാചകരും സന്ദര്‍ശക വിസയിലാണ് എത്തുന്നതെന്നും റമദാനില്‍ ഇവരുടെ എണ്ണം വര്‍ധിക്കുമെന്നും സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ സയിദ് സുഹൈല്‍ അല്‍ അയാലി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad