ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. വോട്ട് പിടിക്കാന്‍ പല തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സൗജന്യമായി പല സാധനങ്ങളും വിതരണം ചെയ്യുകയാണ് ഒരു രീതി. അത്തരത്തില്‍ വിതരണം ചെയ്യാനിരുന്ന പ്രഷര്‍ കുക്കറുകളും മറ്റു ഗൃഹോപകരണങ്ങളും ബെംഗളൂരുവില്‍ പൊലീസ് പിടിച്ചെടുത്തു.
500ലധികം പ്രഷര്‍ കുക്കറുകളാണ് പിടിച്ചെടുത്തത്. വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ രാജഗോപാലനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൃന്ദാവന്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. സ്വകാര്യ കമ്പനിയായ ലോകേഷ് കാര്‍ഗോ മൂവേഴ്സിന്റെ ലോറി (കെഎ 52/ബി 5569) ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോഴാണ് കുക്കറുകള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെടുത്തത്. ഗ്രീന്‍ഷെഫാണ് കുക്കറുകള്‍ നിര്‍മ്മിച്ചതെന്നും ദാസറഹള്ളി ജെഡി(എസ്) എം.എല്‍.എ ആര്‍. മഞ്ജുനാഥിന്റെ ചിത്രം ഓരോന്നിലും ഒട്ടിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇവയ്ക്ക് 8.5 ലക്ഷത്തിലധികം വിലവരും. രാജഗോപാലനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post a Comment
0 Comments