സ്വര്‍ണ്ണ കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് അറിയിച്ച് സ്വപ്‌ന സുരേഷ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സ്വപ്‌ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’ എന്നാണ് സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രിക്ക് വനിതാദിനാശംസകള്‍ നേര്‍ന്ന് സ്വപ്‌ന രംഗത്തുവന്നിരുന്നു. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് സ്വപ്ന സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. അതേസമയം, മറ്റൊരു കുറിപ്പിലൂടെ സ്വപ്‌ന രംഗത്തെത്തി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ഞാന്‍, നിര്‍ഭാഗ്യവശാല്‍ പൊതുസമൂഹത്തില്‍ ഒരു ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് സ്വപ്ന പറയുന്നു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാന്‍ എത്രയും വേഗം ആഘോഷിക്കും, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സ്വപ്ന കുറിപ്പില്‍ പറഞ്ഞു.
Post a Comment
0 Comments