Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടേത് അകമ്പടി വാഹനങ്ങളല്ല, 'അഹങ്കാര വാഹനങ്ങള്‍'; കൗണ്‍സില്‍ യോഗത്തില്‍ സി.പി.ഐ



കൊല്ലം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം. രാജാവിനെപ്പോലെ മുഖ്യമന്ത്രി നടത്തുന്ന യാത്രകള്‍ക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളാണെന്നാണ് കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ധൂര്‍ത്തും പിന്‍വാതില്‍ നിയനമനവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ആരോഗ്യ, വിദ്യാഭ്യാസ, ഫിഷറീസ് മേഖലകളില്‍ പിന്‍വാതില്‍ നിയമനം വ്യാപകമായി നടക്കുന്നുണ്ടെന്നും യോഗത്തില്‍ വിമര്‍ശിച്ചു.

രണ്ടാം പിണറായി സര്‍ക്കാര്‍ പുതുതായി ഒന്നും ചെയ്തിട്ടില്ല. ഖജനാവില്‍ നിന്നും പണം ഉപയോഗിച്ച് ധൂര്‍ത്താണ് നടത്തുന്നത്. ഇതിനൊപ്പമാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന് ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം അനുവദിച്ച് നല്‍കിയിരിക്കുന്നത്. കൊല്ലത്തെ കശുവണ്ടി തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരാണ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെആര്‍ ചന്ദ്രമോഹനന്‍, മന്ത്രി ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ രാജു, ആര്‍ ലതാദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad