നാഗ്പൂര്‍: ഹോട്ടല്‍ മുറിയില്‍ മദ്യപിച്ചതിന് ശേഷം രണ്ട് വയാഗ്ര ഗുളികകള്‍ കഴിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ നാഗ്പൂരിലാണ് സംഭവം. 41കാരനാണ് വയാഗ്ര പില്‍സ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്. യുവാവും സുഹൃത്തും കൂടി ഹോട്ടലില്‍ റൂമെടുത്തു. രാത്രിയില്‍ മദ്യപിച്ചതിന് ശേഷം യുവാവ് വയാഗ്ര എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്ന രണ്ട് 50 മില്ലിഗ്രാം സില്‍ഡെനാഫില്‍ ഗുളികകള്‍ കഴിച്ചു.
തുടര്‍ന്ന് ഇയാള്‍ അവശനാകുകയും ഛര്‍ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സ്ത്രീ സുഹൃത്ത് ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചെങ്കിലും തനിക്ക് ഇടക്ക് അസുഖം വരാറുള്ളതാണന്നും കുഴപ്പമില്ലെന്നുമാണ് ഇയാള്‍ അറിയിച്ചത്. പിറ്റേന്ന് പുലര്‍ച്ചെ സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് സുഹൃത്ത് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുളിക കഴിച്ചതിനെ തുടര്‍ന്നുണ്ടായ അമിത രക്ത സമ്മര്‍ദ്ദമാണള യുവാവിന്റെ മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
Post a Comment
0 Comments