ചെന്നൈ: പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ക്ലാസ് മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ധര്‍മപുരി മല്ലപുരത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് സ്കൂളിലെ ക്ലാസ്മുറികള്‍ അടിച്ചു തകര്‍ത്തത്.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. പരീക്ഷ കഴിഞ്ഞെത്തിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ് മുറികളില്‍ കയറി പുസ്തകങ്ങള്‍ കീറിയെറിയുകയും മേശകളും ബെഞ്ചുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ത്തതായും അധ്യാപകന്‍ പറയുന്നു.
വിദ്യാര്‍ഥികളെ തടയാതിരുന്നതില്‍ അധ്യാപകര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതിക്രമം കാട്ടിയ വിദ്യാര്‍ഥികളെ അഞ്ചു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. നാശനഷ്ടമുണ്ടായതിന് പകരം ഫര്‍ണീച്ചറുകള്‍ നല്‍കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അധ്യാപകര്‍ ഏകോപിപ്പിക്കുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ കെ ഗുണശേഖരന്‍ പറഞ്ഞു.
Post a Comment
0 Comments