കാസര്‍കോട്: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി കലേത്സവത്തിനെത്തിയ കാഞ്ഞങ്ങാട് നെഹ്റു കോളജിലെ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ് തൗഫീഖിനെയും പിജി റെപ്രെസെന്ററ്റീവ് മുഹമ്മദ് റാഫിയെയും എസ്.എഫ്.ഐ നേതാക്കളായ നെഹ്റു കോളജിലെ ചെയര്‍മനടക്കം ചേര്‍ന്നു അക്രമിച്ചതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കാസര്‍കോട് ടൗണില്‍ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, അഷ്റഫ് ബോവിക്കാനം, റംഷീദ് തോയമ്മല്‍, സയ്യിദ് താഹ, സലാം ബെളിഞ്ചം, സവാദ് അംഗഡിമൊഗര്‍, ജംഷീദ് ചിത്താരി, ഷാനിഫ് നെല്ലിക്കട്ട, അന്‍സാര്‍ വോര്‍ക്കാടി, സര്‍ഫ്രാസ് ബന്തിയോട്, തന്‍വീര്‍ മീനാപ്പീസ്, ഇര്‍ഫാന്‍ കുന്നില്‍, സലാം മാങ്ങാട്, ഇര്‍ഫാന്‍ കളത്തൂര്‍, തഹ്സീര്‍ പെരുമ്പള, ലുഖ്മാന്‍ ഇബ്‌നു അഷ്റഫ്, ശുറൈഫാ പെര്‍ള നേതൃത്വം നല്‍കി.
Post a Comment
0 Comments