കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാല്‍ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെ വിവരമറിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ ചുമരിനോട് ചേര്‍ന്ന കയറില്‍ തൂങ്ങി കട്ടിലില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതില്‍ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.
അതേസമയം കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാര്‍ഥിനി. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മരണം നടന്നിരിക്കുന്നത്.
Post a Comment
0 Comments