ഉപ്പള: ജില്ലയില്‍ നിന്ന് മംഗളൂരുവിലേക്ക് ദിനേന പോയിവരുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി കാസര്‍കോട്- മംഗളൂരു റൂട്ടിലെ കേരള കെ.എസ്.ആര്‍.ടി.സിയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാന്‍ തീരുമാനായതായി എ.കെ.എം അഷ്റഫ് എം.എല്‍.എ അറിയിച്ചു. നിയമസഭയി തന്റെ സബ്മിഷന് മറുപടിയായാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇക്കാര്യം അറിയിച്ചത്.
എം.എല്‍.എ ആയതു മുതല്‍ ഈ ആവശ്യവുമായി നിരവധി തവണ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും നിയമ സഭയില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നടക്കം ദിനേന ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മംഗളൂരുവിലേക്ക് പോയിവരുന്നത്. കെഎസ്ആര്‍ടിസിയിലെ കൂടിയ ടിക്കറ്റ് നിരക്ക് കാരണം അതിരാവിലെയുള്ള ചെറുവത്തൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രൈനിനെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. പലര്‍ക്കും രാവിലെ 5മണിക്ക് മുമ്പ് പോലും വീട്ടില്‍ നിന്നിറങ്ങേണ്ട ദുരവസ്ഥയാണ്.
കര്‍ണാടക കെഎസ്ആര്‍ടിസി നല്‍കിവരുന്ന ടിക്കറ്റ് ആനുകൂല്യം ഗഡിനാട് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന സാഹചര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രാവിലെയും വൈകുന്നേരവും കുട്ടികള്‍ പോയി വരുന്ന സമയങ്ങളില്‍ കര്‍ണാടക കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് കരാര്‍ പ്രകാരം സര്‍വീസ് നടത്താത്തതും എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തോടെ കാലങ്ങളായുള്ള വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കാണ് പരിഹാരമുണ്ടാവുകയെന്ന് എം.എല്‍.എ പറഞ്ഞു.
Post a Comment
0 Comments