കാസര്‍കോട്: അയല്‍വാസിയായ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. മേല്‍പറമ്പ് മീത്തല്‍ മാങ്ങാട് കൂളിക്കുന്നിലെ എംഎ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.ജെ സുരേഷ് (34) എന്നയാളെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കാണ് സംഭവം. മദ്യലഹരിയില്‍ യുവാവ് ബഹളം വെക്കുന്നതുകണ്ട് തടയാന്‍ ചെന്നപ്പോള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം മേല്‍പറമ്പ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. ഇടതു കൈമസിലിനും വലതു ചുമലിനും കുത്തേറ്റ് പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്റെ പരാതിയില്‍ ഇബ്രാഹിമിനെതിരെ വധശ്രമത്തിന് മേല്‍പറമ്പ പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റു ചെയ്തു വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Post a Comment
0 Comments