Type Here to Get Search Results !

Bottom Ad

അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റിന്റെ ആറാം സീസണ്‍ സമാപിച്ചു


അബുദാബി: അശരണര്‍ക്ക് ആശ്രയമാവുകയും ജാതി മതഭേദമന്യേ നിര്‍ധരണരായ രോഗികള്‍ക്ക് ചികിത്സ സഹായമെത്തിക്കുകയും ചെയ്ത് കഴിഞ്ഞ ഒമ്പത് വര്‍ഷം തങ്ങളുടേതായ പാതയില്‍ അസൂയാവഹമായ കുതിപ്പ് നടത്തുന്ന അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ സാമൂഹിക സാംസ്‌കാരിക കായിക മേഖലകളിലും തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തിയ ചുരുക്കം ചില സൗഹൃദ കൂട്ടായിമയില്‍പെട്ട ഒന്നാണ്. പാവപെട്ട രോഗികളുടെ ചികിത്സ ധനസഹായത്തിനും മറ്റ് സഹായങ്ങള്‍ക്കും സുമനസ്സുകളായ വ്യക്തികളില്‍ നിന്നും അവരുടെ സ്ഥാപനങ്ങളില്‍ നിന്നും കിട്ടുന്ന സാമ്പത്തിക സഹായ സഹകരണത്തോടൊപ്പം വര്‍ഷത്തില്‍ ഒരിക്കല്‍ ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചുമാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.

പ്രവാസ ലോകത്തും നാട്ടിലും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തും,അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതോടൊപ്പം നിരന്തരം അബുദാബിയില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചും ശ്രദ്ധ നേടിയിട്ടുണ്ട് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ. അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സൈഫ് ലൈന്‍ പ്രസന്റ്‌സ് ലുലു ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ആറാം സീസണും കുടുംബ സംഗമവും മെഹന്തി ഫെസ്റ്റും കുട്ടികളുടെ ഫാഷന്‍ ഷോയും അബുദാബി ഹുദരിയാത്തിലെ ഡിപിഎച്ച് ഗ്രൗണ്ടില്‍ നടന്നു.

എട്ടു ടീമുകള്‍ മത്സരിച്ച ഫുട്‌ബോള്‍ മാമാങ്കവും കുടുംബ സംഗമവും പല ജില്ലക്കാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പഴയ കുട്ടിക്കാല ഓര്‍മകളിലേക്ക് കൊണ്ടുപോകുന്ന പലതരം മിട്ടായികളും അച്ചാറുകളും ഉപ്പിലിട്ടതും സന്ദര്‍ശകര്‍ക്ക് അവരുടെ ഇഷ്ട്ടനുസരണം സൗജന്യമായി നല്‍കിയ കാസ്രോട്ടാരെ കൂടുപീടിക ശ്രദ്ധേയമായി. പ്രൗഢമായ ഉദ്ഘാടന സദസ് അബുദാബിയിലെ വിശിഷ്ട്ടതിഥികളെ കൊണ്ട് നിബിഡമായിരുന്നു. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം കൊണ്ട് തുടക്കം കുറിച്ച ഉദ്ഘാടന പരിപാടി ടീം അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റോട് കൂടി ആരംഭിച്ചു. മാര്‍ച്ച് പാസ്റ്റിന് അബുദാബി കമ്മ്യൂണിറ്റി പോലീസ് ഹെഡ് ആയിശ അലീ സാലം അല്‍ ശഹീ സല്യൂട്ട് സ്വീകരിച്ചു. താനിയ അല്‍ മര്‍സൂഖി (അഡ്നോക് റിക്രീഷന്‍ഡിപ്പാര്‍ട്ട്‌മെന്റ്),

ഖാലിദ് അല്‍ ഖൂരി (അഡ്നോക് റിക്രീഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്), സ്വാലിഹ് അല്‍ അംരി (അബുദാബി പോലീസ്), താരിഖ്,സലീം ചിറക്കല്‍ (ഇന്‍കാസ്), അസീസ് പെര്‍മുഡാ (പ്രസിഡന്റ് മഞ്ചേശ്വരം മണ്ഡലം കെഎംസിസി), പികെ അഷ്റഫ് (സെക്രട്ടറി ജില്ലാ കെ എംസിസി), സുബൈര്‍ കെകെ (വൈ: പ്രസിഡന്റ് ജില്ലാ കെഎംസിസി), ഡോ:അഷ്റഫ് കുറ്റിക്കോല്‍, ഡോ: അമീര്‍, ഗഫൂര്‍ ചക്കര പന്തല്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ അതിഥികളായെത്തിയ സോക്കര്‍ ഫെസ്റ്റിന് കൂട്ടായ്മ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഡി.പി.എച്ച് സ്വാഗതം പറഞ്ഞു.

ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ച പരിപാടിക്ക് കൂട്ടായ്മ ബോര്‍ഡ് ഡയറക്ക്ട്ടര്‍മാരായ മുഹമ്മദ് പടന്ന, ശരീഫ് കോളിയാട്, വൈസ് ചെയര്‍മാന്മാരായ ഹസീബ് അതിഞ്ഞാല്‍, ഖാദര്‍ ബേക്കല്‍, പ്രസിഡന്റ് മുഹമ്മദ് ആലംപാടി, സെക്രട്ടറി നൗഷാദ് ബന്തിയോട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സോക്കര്‍ ഫെസ്റ്റ് ആറാം സീസണില്‍ ദോസ്താന എഫ്സിയെ പരാജയപ്പെടുത്തി ബ്രിഡ്ജ് ഷൂട്ടേര്‍സ് ജേതാക്കളായി. ജേതാക്കള്‍ക്കുള്ള ട്രോഫി സോക്കര്‍ ഫെസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് ആലംപാടിയും കണ്‍വീനര്‍ സാബിര്‍ ജര്‍മനും കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി കൂട്ടായ്മ ഫൗണ്ടര്‍ ഓഫ് ബോര്‍ഡ് അംഗം തസ്ലീം പാലാട്ടും സോക്കര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ചെപ്പു ശരീഫും കൈമാറി. സോക്കര്‍ ഫെസ്റ്റിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച സോക്കര്‍ ഫെസ്റ്റ് കമ്മിറ്റിയേയും കൂട്ടായിമ കമ്മിറ്റിയെയും മുഴുവന്‍ അതിഥികളും കാണികളും മുക്തകണ്ഠം പ്രശംസിച്ചു. സോക്കര്‍ കമ്മിറ്റി ട്രെഷറര്‍ സൈനു ബേവിഞ്ച നന്ദി പ്രകാശിപ്പിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad