Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വേനല്‍മഴ ഇന്നെത്തും; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്കും ഇടിമിന്നലിനും സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വേനല്‍മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. ഇടിമിന്നലിന് സാധ്യതയുള്ളതായും അറിയിപ്പുണ്ട്. 

മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടി തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ കിട്ടും. അതേസമയം സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്. 40 ഡിഗ്രി സെല്‍ഷ്യസാണ് എരുമയൂരില്‍ രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ചൂടു കൂടുന്നതിനൊപ്പം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവക്കെതിരെ ജാഗ്രത വേണം. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad