Type Here to Get Search Results !

Bottom Ad

ഇന്ത്യയിലടക്കം ആറു രാജ്യങ്ങളില്‍ ഭൂചലനം; 15 മരണം, 300ലേറെ പേര്‍ക്ക് പരിക്ക്


ന്യൂഡല്‍ഹി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 15 മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലും ഇന്നലെ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ മരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad