കാഞ്ഞങ്ങാട്: ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികളെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. ഉദിനൂര്‍ എടച്ചാക്കൈയിലാണ് സംഭവം. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ അമയ്പൂരിലെ ലാല്‍ ചന്ത് (35), അബ്ദുല്‍ റസാക്ക് (25), സമീര്‍ ഷെയ്ക്ക് (40)എന്നിവരെ എസ്.ഐ എം.വി ശ്രീദാസനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് കണ്ട് ഓടിപ്പോയ സംഘത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്. പാക്കറ്റുകളാക്കിയ കഞ്ചാവ് ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തി. ഇത് ആവശ്യക്കാര്‍ക്ക് ഉപയോഗത്തിന് വിതരണം ചെയ്യുവാന്‍ ഉള്ളതായിരുന്നു.
Post a Comment
0 Comments