Type Here to Get Search Results !

Bottom Ad

ചരക്ക് ലോറി മൂന്നുനില കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ക്ക് പരക്ക്; വന്‍ദുരന്തമൊഴിവായി


കണ്ണൂര്‍: നിയന്ത്രണംവിട്ട ചരക്ക് ലോറി മൂന്നുനില കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. ഡ്രൈവര്‍ക്ക് പരിക്ക്. പയ്യന്നൂര്‍- കണ്ണൂര്‍ കെ.എസ്.ടി.പി പാതയില്‍ പഴയങ്ങാടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. പഴയങ്ങാടി നഗരത്തില്‍ മാടായി പഞ്ചായത്ത് ഓഫീസിന് സമീപം വ്യാപാര ഭവനിലേക്കാണ് ചരക്ക് ലോറി നിയന്ത്രണംവിട്ട് ഇടിച്ച് കയറിയത്. അപകടത്തില്‍ കെട്ടിടത്തിലെ താഴത്തെ നിലയിലെ കടകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ഭാഗത്ത് നിന്നെത്തിയ ലോറി കെട്ടിടത്തിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറും കടന്ന് കടകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad