കാഞ്ഞങ്ങാട്: കോട്ടപ്പുറത്തെ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടെ താമസക്കുന്നവരില്‍ മൂന്നു പേരെ നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കോട്ടപ്പുറം ഓര്‍ച്ച പാലത്തിന്റെ പൈലിംഗ് ജോലിക്ക് വന്ന തിമിഴ്‌നാട് മധുര ഉസാംഭട്ട് സ്വദേശിയായ രമേശി (43)നെ ശനിയാഴ്ച രാത്രിയാണ് കോട്ടപ്പുറം ലീഗ് ഓഫീസിനു പിന്നിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. മൂക്കില്‍ നിന്നും വായില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു. പ്രത്യക്ഷത്തില്‍ ശരീരത്തില്‍ മറ്റു സ്ഥലങ്ങളില്‍ പരിക്ക് കാണാനില്ലായിരുന്നു. 13 പേര്‍ ഒന്നിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിന് ശേഷമാണ് മൂന്നു പേരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റസിയിലെടുത്ത്. എല്ലാവരും പാലത്തിന്റെ ജോലിക്ക് വന്നവരാണ്. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. മറ്റുള്ളവര്‍ അന്യസംസ്ഥാന തൊഴിലാളികളുമാണ്. നീലേശ്വരം പൊലീസ് സംഭവ ദിവസം രാത്രി തന്നെ വീടിന് കാവലേര്‍പ്പെടുത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധനും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
Post a Comment
0 Comments