ദോഹ: പത്തു വര്‍ഷത്തോളമായി ഖത്തറിലെ യാത്രക്കാരുടെ ആശ്രയമായിരുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വിസായ കരീമിന്റെ സേവനം ചൊവ്വാഴ്ചയോടെ അവസാനിപ്പിച്ചു. രജിസ്ട്രേഡ് ഉപയോക്താക്കള്‍ക്ക് ഇ- മെയില്‍ വഴിയും ആപ് നോട്ടിഫിക്കേഷന്‍ വഴിയും അയച്ച സന്ദേശത്തിലാണ് ഫെബ്രുവരി 28 മുതല്‍ ഖത്തറിലെ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഉപഭോക്താക്കള്‍ക്കുള്ള ബാധ്യതകള്‍ മാര്‍ച്ച് 15നകം പൂര്‍ണമായും ലഭ്യമാക്കുമെന്നും അറിയിച്ചു. അല്ലാത്തവര്‍ക്ക്, കരീം വെബ്സൈറ്റില്‍ പരാതി നല്‍കാം. ദുബൈ ആസ്ഥാനമായ ഓണ്‍ലൈന്‍ സേവനദാതാക്കളായ കരീം 2013 മുതലാണ് ഖത്തറില്‍ സര്‍വിസ് ആരംഭിച്ചത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ യാത്രക്കാരുടെ ഇഷ്ട യാത്രാ സേവനങ്ങളിലൊന്നായി മാറി. ലോകകപ്പ് വേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സന്ദര്‍ശകര്‍ക്ക് പ്രധാന ആശ്രയം കൂടിയായിരുന്നു കരീം. കാര്‍, ഗ്രോസറി, ഫുഡ്, കരീം പേ, കരീം ബൈക്ക്, ഹല ടാക്സി, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ കരീം സേവനങ്ങളുണ്ട്. 2012ല്‍ ആരംഭിച്ച 'കരീം' ഗള്‍ഫ് ഉള്‍പ്പെടുന്ന മധ്യേഷ്യ, ആഫ്രിക്ക, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സര്‍വിസ് നടത്തുന്നുണ്ട്. മേഖലയിലെ വിജയകരമായ സാന്നിധ്യമായശേഷം ആഗോള ഓണ്‍ലൈന്‍ ടാക്സി ഭീമനായ 'ഉബര്‍' സ്വന്തമാക്കുകയായിരുന്നു.
നിലവില്‍ 300 കോടി ഡോളറിനായിരുന്നു ഉബര്‍, കരീമിനെ തങ്ങളുടെ മധ്യേഷ്യയിലെ അനുബന്ധ സ്ഥാപനമായി സ്വന്തമാക്കിയത്.
Post a Comment
0 Comments