ചെന്നൈ: മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആൾ ഇന്ത്യ കേരള മുസ്‌ലീം കൾച്ചറൽ സെന്റർ തമിഴ്നാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നൈ റോയാ പുരം റംസാൻ മഹൽ ഹാളിൽ നടന്ന സമൂഹ വിവാഹം ചരിത്ര സംഭവമായി.75 ജോഡികൾക്കുള്ള വിവാഹം നടത്താൻ എ.ഐ.കെ.എം.സി.സി തമിഴ് നാട് ഘടകം തീരുമാനം തുടക്കമായി 17 ജോഡികളുടെ വിവാഹം നൂറു കണക്കിന്ന് ആളുകളെ സാക്ഷിയാക്കി നടന്നത്.3 ഹിന്ദു സമുദായം, ഒരു കൃസ്തൻ 13 മുസ്‌ലിം ജോഡികളുടെ വിവാഹമാണ് നടന്നത്. ഓരോ ദമ്പതികൾക്കും 10 ഗ്രാം സ്വർണവും ഗൃഹോപകരണങ്ങൾ അടക്കം ഒന്നര ലക്ഷം രൂപ ചിലവ് ചെയ്ത് കൊണ്ടാണ് എ. ഐ കെ .എം .സി സി സമൂഹ വിവാഹം നടത്തിയത്.
വരൻ – വധുവിന്റെ ഭാഗത്ത് നിന്നും വന്ന 50 പേർ അടക്കമുള്ള 2500 പേർക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.കെ.എം ഖാദർ മൊഹിയുദ്ദീൻ സാഹിബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.അന്താരാഷ്ട്ര വനിതാ ദിനത്തിൽ 17 യുവതികൾക്ക് ജീവിതം നൽകാൻ സാഹചര്യം ഒരുക്കിയതിൽ മുസ്‌ലീം ലീഗിന്റെ ലക്ഷ്യം 75-ാം വർഷത്തിൽ സാക്ഷാൽ കരിക്കപ്പെട്ടിരിക്കുന്നു വെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ധാരാളം പാർട്ടികൾ ഉണ്ടങ്കിലും മുസ്‌ലീം ലീഗ് മുസ്‌ലീം എന്ന പേര് വെച്ച് കൊണ്ട് എല്ലാ മതങ്ങൾക്കും സ്വീകാര്യമായി പ്രവർത്തിക്കുന്ന പാർട്ടിയായ മുസ്‌ലിം ലീഗ് എല്ലാവരുടെയും പ്രശംസ നേടുകയാണെന്ന് കെ.എം ഖാദർ മൊയ്തീൻ സാഹിബ് അഭിപ്രായപ്പെട്ടു
വലിയ ചരിത്ര സംഭവമാണ് മുസ്‌ലീം ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന സമൂഹ വിവാഹം എന്ന് പി.കെ കുഞ്ഞാലി കുട്ടി ഇന്ത്യയുടെ മതേതരത്വം കൃത്യമായി നടപ്പാക്കുന്ന, എല്ലാ സംസ്കാരങ്ങളെയും ഉൾകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗ് എന്നും കുഞ്ഞാലികുട്ടി സാഹിബ് പറഞ്ഞു.
പി.കെ പോക്കർ ഹാജി, ഹാഫിസ് പി കെ സമീർ, കെ.കുഞ്ഞുമോൻ ഹാജി, കെ.എ.എം മുഹമ്മദ് അബൂബക്കർ, ഇ.ടി മുഹമ്മദ് ബഷീർ എംപി, ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, കെ.നവാസ് കന്നി എം.പി, എം.എസ്.എ ഷാജഹാൻ, എം. അബ്ദു റഹ്മാൻ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സെയ്യദ് റഷീദലി ശിഹാബ് തങ്ങൾ, എം.കെ നൗഷാദ്, ഡോ. സലാഹുദ്ദീൻ മുഹമ്മദ് അയൂബ്, ഡോ.സുബൈ ഹുദവി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജെ,എം ഹാറൂൺ റഷീദ്, കെ പി.എ മജീദ് എം.എൽ.എ , നജീബ് കാന്തപുരം എം.എൽ , പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.യു അബ്ദുല്ല, അഷറഫ് വേങ്ങാട്ട്, ടി.കെ അബ്ദുൽ നാസർ, സി എം അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment
0 Comments