കേരളം: ചേങ്കോട്ടുകോണത്ത് ആണ്‍കുട്ടിയാണെന്ന് കരുതി വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ അറസ്റ്റിലായ പ്ലാക്കീഴ് ശരണ്യഭവനില്‍ അരുണ്‍ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിളവീട്ടില്‍ വിനയന്‍ (28) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ചത്.
രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മുടിവെട്ടിയ രീതിയെ കളിയാക്കിയെന്ന് പ്രതികള്‍ സമ്മതിച്ചു. ഈസമയം പെണ്‍കുട്ടി തങ്ങളെ ചീത്തവിളിച്ചെന്നും പ്രതികളിലൊരാളെ ചവിട്ടിയെന്നും തെളിവെടുപ്പിനിടയില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിനു ശേഷമാണ് തിരിച്ച് ആക്രമിച്ചതെന്നും പെണ്‍കുട്ടി കരാട്ടെക്കാരിയാണെന്നും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.
വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്ന ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ആണ് നാലംഗസംഘം മര്‍ദ്ദിച്ചത്. ബൈക്കിലെത്തിയ സംഘം ആണ്‍കുട്ടിയാണെന്ന് തെറ്റിധരിച്ച് കുട്ടിയുമായി തര്‍ക്കമുണ്ടാകുകയും മര്‍ദിക്കുകയുമായിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയാണെന്ന് സംഘം തിരിച്ചറിയുന്നത്. ഉടന്‍തന്നെ ഇവര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നുവെന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരേ വധശ്രമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേലുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി് കേസെടുത്തു. അറസ്റ്റിലായവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ ഇനി പിടികൂടാനുള്ള പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
Post a Comment
0 Comments