ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ പത്താം ക്ലാസുകാരി കണക്കു പരീക്ഷ എഴുതാന്‍ എത്താതിരുന്നതിനെ കുറിച്ചുള്ള അന്വേഷണം ചെന്നവസാനിച്ചത് ശൈശവ വിവാഹത്തില്‍. ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. കല്യാണം നടത്തിയ 13പേര്‍ക്കും വിവാഹത്തില്‍ പങ്കെടുത്ത 200 പേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച നടന്ന കണക്കു പരീക്ഷ പതിനാറുകാരി എഴുതിയിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട ബലാവകാശ പ്രവര്‍ത്തകന്‍ തത്വശീല്‍ നടത്തിയ അന്വേഷണത്തിലാണ് ബാല്യ വിവാഹം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഗ്രാമസേവകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍, കുട്ടിയെ 24കാരന് വിവാഹം കഴിച്ചു നല്‍കിയത് വ്യക്തമായി. എന്നാല്‍ ബന്ധുക്കള്‍ കൂടുതല്‍ വിവരം നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പത്താം ക്ലാസുകാരി കണക്കു പരീക്ഷയ്ക്ക് വന്നില്ല; അന്വേഷണം ചെന്നവസാനിച്ചത് ബാലവിവാഹത്തില്‍
11:06:00
0
ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ പത്താം ക്ലാസുകാരി കണക്കു പരീക്ഷ എഴുതാന്‍ എത്താതിരുന്നതിനെ കുറിച്ചുള്ള അന്വേഷണം ചെന്നവസാനിച്ചത് ശൈശവ വിവാഹത്തില്‍. ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. കല്യാണം നടത്തിയ 13പേര്‍ക്കും വിവാഹത്തില്‍ പങ്കെടുത്ത 200 പേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച നടന്ന കണക്കു പരീക്ഷ പതിനാറുകാരി എഴുതിയിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട ബലാവകാശ പ്രവര്‍ത്തകന്‍ തത്വശീല്‍ നടത്തിയ അന്വേഷണത്തിലാണ് ബാല്യ വിവാഹം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഗ്രാമസേവകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍, കുട്ടിയെ 24കാരന് വിവാഹം കഴിച്ചു നല്‍കിയത് വ്യക്തമായി. എന്നാല്‍ ബന്ധുക്കള്‍ കൂടുതല്‍ വിവരം നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post a Comment
0 Comments