നീലേശ്വരം: ദേശീയ പാതയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെ പിലിക്കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപമാണ് അപകടം. മംഗളൂരില്‍ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗളൂരിലേക്ക് പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിനകത്തുണ്ടായിരുന്ന രണ്ടു യുവാക്കളെ പരിക്കേറ്റ നിലയില്‍ ചെറുവത്തൂലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവര്‍ തളിപ്പറമ്പ് സ്വദേശികളാണ്.
ദേശീയ പാതയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്ക്
19:56:00
0
നീലേശ്വരം: ദേശീയ പാതയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെ പിലിക്കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപമാണ് അപകടം. മംഗളൂരില്‍ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗളൂരിലേക്ക് പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിനകത്തുണ്ടായിരുന്ന രണ്ടു യുവാക്കളെ പരിക്കേറ്റ നിലയില്‍ ചെറുവത്തൂലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവര്‍ തളിപ്പറമ്പ് സ്വദേശികളാണ്.
Post a Comment
0 Comments