ബദിയടുക്ക: ബീജന്തടുക്ക ബസ് കാത്തിരിപ്പ് കേന്ദ്രം പ്രവൃത്തി നാളെ തുടങ്ങും. പണി തുടങ്ങിയില്ലെങ്കില്‍ ശക്തമായ സമരം ചെയ്യുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെണ്ടര്‍ പൂര്‍ത്തിയായി ആറു മാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെയും കരാറുകാരെന്റെയും അനാസ്ഥ മൂലമാണ് പ്രവൃത്തി ആരംഭിക്കാത്തതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
ഈ ആവശ്യമുന്നയിച്ചു യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കൊളാരി, ലീഗ് വാര്‍ഡ് സെക്രട്ടറി ഹാരിസ് കോടയ്‌കോല്‍ എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയിരുന്നു. പ്രവൃത്തി തുടങ്ങിയില്ലെങ്കില്‍ അസി. എഞ്ചിനീയര്‍ ഓഫീസ് ഉപരോധിക്കാനും യൂത്ത് ലീഗ് തിരുമാനിച്ചിരുന്നു. നാളെ പ്രവൃത്തി തുടങ്ങുമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം മാറ്റിവച്ചതായി റഫീഖ് കൊളാരി പറഞ്ഞു.
Post a Comment
0 Comments